പുന്നയ്ക്കാട് മാര്‍ത്തോമ്മ ഇടവക ശതോത്തര രജതജൂബിലി സമാപനം 11ന്
1493759
Thursday, January 9, 2025 3:50 AM IST
പത്തനംതിട്ട: പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ ശതോത്തര രജതജൂബിലി സമാപനം 11നു നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 4.30 ന് നടക്കുന്ന സമ്മേളനത്തില്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
സിഎസ്ഐ മധ്യകേരള ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് മുഖ്യസന്ദേശം നല്‍കും. ആന്റോ ആന്റണി എംപി സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. സമ്മേളനത്തില്‍ ഡയറക്ടറി പ്രകാശനവും മുന്‍ വികാരിമാരെ ആദരിക്കലും ഉണ്ടാകും.
സഭാ ട്രസ്റ്റി ആന്‍സില്‍ സഖറിയ, ഭദ്രാസന സെക്രട്ടറി റവ. സാംസണ് എം. ജേക്കബ് , റവ. ടൈറ്റസ് തോമസ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, തോമസ് കെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
വികാരി റവ. ടൈറ്റസ് തോമസ്, ജനറല്‍ കണ്‍വീനര്‍ തോമസ് കെ. മാത്യു, സെക്രട്ടറി സാലി ലാലു, ട്രസ്റ്റി പി.കെ. യോഹന്നാന്, ജോര്‍ജ് മാത്യു, തോമസ് ഏബ്രഹാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.