പ്ലാച്ചേരി ഫാത്തിമ മാതാ പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും
1493757
Thursday, January 9, 2025 3:50 AM IST
റാന്നി: പ്ലാച്ചേരി ഫാത്തിമ മാതാ ദേവാലയത്തില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു നാളെ കൊടിയേറും.
12 വരെയാണ് തിരുനാള്‍. നാളെ വൈകുന്നേരം അഞ്ചിന് വികാരി ഫാ. സിറിയക് മാത്തന്‍കുന്നേല്‍ കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞിന് ഫാ. ജേക്കബ് ചാത്തനാട്ട് (സീനിയര്‍) നേതൃത്വം നല്‍കും. ഫാ. ജേക്കബ് ചാത്തനാട്ട് (ജൂണിയര്‍) വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
11 ന് വൈകുന്നേരം അഞ്ചിന് കാര്‍ലോസ് കീരംചിറ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ "തച്ചന്' എന്ന നാടകം. 12ന് 2.30ന് കഴുന്നെടുപ്പ്. 4.30 ന് ഫാ. തോമസ് ഉറുമ്പിത്തടത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും.
ആറിനു പ്ലാച്ചേരി ജംഗ്ഷനിലെ കുരിശടിയിലേക്ക് പ്രദക്ഷിണം. ഫാ. മനോജ് പാലക്കുടിയില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.
തിരുനാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. സിറിയക് മാത്തന്‍കുന്നേല്‍, കൈക്കാരന്മാരായ തോമസുകുട്ടി വലക്കമറ്റം, സിജോ വി. ചാക്കോ, കണ്‍വീനര്‍ തങ്കച്ചന് തടത്തേല്‍, പ്രസുദേന്തി ടി.വി. തോമസ് തടത്തേല്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.