കോഴഞ്ചേരി പുഷ്പമേളയ്ക്കു തുടക്കമായി
1494030
Friday, January 10, 2025 3:48 AM IST
കോഴഞ്ചേരി: കോഴഞ്ചേരിയിൽ മധ്യതിരുവിതാംകൂർ പുഷ്പമേളയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അഗ്രിഹോര്‍ട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി വികാരി റവ. ഏബ്രഹാം തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കാർട്ടൂണിസ്റ്റ് ജിതേഷ്ജി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, പുഷ്പമേള രക്ഷാധികാരി റോയി എം. മുത്തൂറ്റ്, അഗ്രിഹോര്‍ട്ടി സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ പ്രസാദ് ആനന്ദ ഭവന്,
വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, പുഷ്പമേള കമ്മിറ്റി ട്രഷറാര്‍ വിജോ പൊയ്യാനില്‍, വൈസ് ചെയര്മാന് ഷാജി പള്ളിപ്പീടികയില്‍ തുടങ്ങിയവർ പ്രസംഗിച്ചു.