വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം സമാപിച്ചു
1494042
Friday, January 10, 2025 4:01 AM IST
പത്തനംതിട്ട: വലിച്ചെറിയല്‍ വിരുദ്ധ വാരാചരണം സമാപിച്ചു. പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് സമാപന യോഗം ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് നഗരസഭ പതിനായിരം രൂപ പിഴ ഈടാക്കും.
മാലിന്യം വലിച്ചെറിയുന്ന ചിത്രങ്ങള്‍ സഹിതം സഹിതം കൃത്യമായ വിവരം നഗരസഭയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചതായി ചെയര്മാന് പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെറി അലക്സ് അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രണ സമിതി അംഗം പി. കെ. അനീഷ്, കൗണ്‍സിലര്‍ എ. അഷറഫ്, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ്. രമേശ്, ജൂണിയര്‍ സൂപ്രണ്ട് ആര്. ഗോപകുമാര്‍, ബി.എസ്. ഷൈനി്, മുനിസിപ്പല്‍ എന്‍ജിനീയര്‍ സുധീര്‍ രാജ്, തുടങ്ങിയര്‍ പങ്കെടുത്തു.
വാരാചരണത്തിന്റെ സന്ദേശവുമായി ഹരിത കര്‍മ സേന സെന്‍ട്രല്‍ ജംഗ്ഷനില്‍ ഫ്ളാഷ് മോബ് നടത്തി. പരിപാടിയുടെ ഭാഗമായി നഗരസഭയില്‍ നിന്ന് സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് സന്ദേശയാത്ര നടത്തി.