അനുസ്മരണം
1490933
Monday, December 30, 2024 4:38 AM IST
വടശേരിക്കര: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും യോഗവും നടത്തി. പ്രസിഡന്റ് കെ.ഇ. തോമസിന്റെ അധ്യക്ഷതയില്‍ മാനവ സംസ്കൃതി ജില്ലാ ജനറല്‍ സെക്രട്ടറി ഫ്രെഡി ഉമ്മന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സ്വപ്ന സൂസന് ജേക്കബ്, ഷീലു മാനാപ്പള്ളി, വി.ആര്. അശ്വതി, കൊച്ചുമോന് മുള്ളന്‍പാറ, കെ.വി. ഗോപാലകൃഷ്ണന് നായര്‍, കെ.എസ്. സജുമോന്, കെ. ദിലീപ്, ബിജു കുന്നുംപുറത്ത്, സജി ശമുവേല്‍, ഷാജി കൊടിഞ്ഞിയില്‍, പി.ജെ. ബേബി എന്നിവര്‍ പ്രസംഗിച്ചു.
മലയാലപ്പുഴ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍സിംഗിന്റെ നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴയില്‍ അനുശോചന യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാര് പൊതീപ്പാട് അധ്യക്ഷത വഹിച്ചു.
ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറി ബി. നരേന്ദ്രനാഥ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, ശശിധരന് നായര്‍ പാറയരുകില്‍, മീരാന്‍ വടക്കുപുറം, ഒഐസിസി അബുദാബി സെക്രട്ടറി സാജന് പരുത്തിയാനി, ജോസഫ് മാത്യു ചുണ്ടമണ്ണില്‍, സി.പി. സുധീഷ്, മാത്യു പുതുക്കുളം, ശ്രീകുമാര്‍ ചെറിയത്ത്, സാബു മക്കുഴി, പ്രേംജിത് കരുണാകരന്, മനുരാജ് മലയാലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.