പുതുവർഷദിനത്തിൽ വാഹനപരിശോധന
1491800
Thursday, January 2, 2025 4:14 AM IST
മല്ലപ്പള്ളി: പുതുവത്സര ദിനത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സംസ്ഥാനത്ത് നടത്തിയ വ്യാപക സ്പെഷൽ വാഹന പരിശോധനയുടെ ഭാഗമായി മല്ലപ്പള്ളി താലൂക്കിൽ മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും എക്സൈസ് വകുപ്പും രാത്രികാല സംയുക്ത പരിശോധന നടത്തി. 124 വാഹനങ്ങൾ പരിശോധിച്ചതിൽ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ 48 വാഹനങ്ങൾക്കെതിരേ കേസുകൾ എടുത്തു. 1,11,500 രൂപ പിഴ ചുമത്തി.
മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഒരാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒന്നിൽ കൂടുതൽ നിയമലംഘനം കണ്ടെത്തിയ ഒരു കോൺട്രാക്ട് കാരേജിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു. പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പിൽനിന്നും എംവിഐ അജിത്ത് ആൻഡ്രൂസ്, പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് തുടങ്ങിയവർ പരിശോധനകൾക്കു നേതൃത്വം നൽകി.