അക്കാദമിക, ഗവേഷണ മേഖലകളില്‍ കാതോലിക്കേറ്റ് കോളജ് - പുഷ്പഗിരി റിസർച്ച് സെന്റർ ധാരണ
1491498
Wednesday, January 1, 2025 4:28 AM IST
പത്തനംതിട്ട: അക്കാദമിക, ഗവേഷണ മേഖലകളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജും തിരുവല്ല പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെ കീഴിലുള്ള പുഷ്പഗിരി റിസർച്ച് സെന്ററും തമ്മിൽ ധാരണയിലെത്തി.
തിരുവല്ല പുഷ്പഗിരി റിസർച്ച് സെന്ററിൽ നടന്ന ചടങ്ങില്‍ പുഷ്പഗിരി റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഡോ. മാത്യു മഴുവഞ്ചേരിലും കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സംയുക്ത ഗവേഷണ, പഠന പദ്ധതികള്‍, പ്രസിദ്ധീകരണങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹകരണം ഉപകരിക്കുമെന്നും ഫാ. ഡോ. മാത്യു മഴുവഞ്ചേരിലും ഡോ. സിന്ധു ജോൺസും പറഞ്ഞു.
തിരുവല്ല പുഷ്പഗിരി റിസർച്ച് സെന്ററിലെ ഡോ. നെബു ജോർജ്, ഡോ. സൗമ്യ, ഡോ. അമ്പാടി, പ്രോജക്ട് അസിസ്റ്റന്റ് പ്രേംജിത്ത്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഡോ. ബി. രനീഷ്, ഡോ. പി.ഡി. അനൂപ് എന്നിവരും പങ്കെടുത്തു.