ക്രിസ്മസ് സന്ദേശത്തിന് അതിർവരന്പുകളില്ല: ഫാ. ബോബി അലക്സ്
1491346
Tuesday, December 31, 2024 7:02 AM IST
അത്തിക്കയം: സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശം ജാതി-മത അതിർവരമ്പുകളില്ലാതെ സമസ്ത ജനതയ്ക്കും ഉൾക്കൊള്ളേണ്ട ക്രിസ്മസ് ദൂതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ. നാറാണംമൂഴി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭയവും ഉത്കണ്ഠയും ഇല്ലാതെ സമസ്ത ജനത്തിനും സന്തോഷവും ശാന്തിയും പ്രദാനം ചെയ്യുകയെന്നതാണ് ക്രിസ്മസിന്റെ അന്തഃസത്തയെന്നും ഫാ. ബോബി അലക്സ് പറഞ്ഞു.
വൈഎംസിഎ പ്രസിഡന്റ് ജോസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഫാ. ജിൻസ് കിഴക്കയിൽ , ഫാ. കോശി മണ്ണിൽ, ഫാ. എ.ജെ. ക്ലീമിസ്. റവ. ബിനു പി. തോമസ് എന്നിവർ പ്രസംഗിച്ചു.
കെ.എം. ഏബ്രഹാം, ലൗലി ജോസഫ് എന്നിവർ വചനവായന നിർവഹിച്ചു. പോൾസൺ ജോസഫ്, റ്റോബി ടി. വർഗീസ്, വി.ജെ. ബേബിക്കുട്ടി, സണ്ണി മാത്യു, തോമസ് പി. മാത്യു, റെജി വാലുപുരയിടത്തിൽ, ജോർജ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.