പുറമറ്റം ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു
1491793
Thursday, January 2, 2025 4:02 AM IST
കോഴഞ്ചേരി: പുറമറ്റം ഗ്രാമപഞ്ചായത്ത് അന്‍പതു ലക്ഷം രൂപ ചെലവില്‍ നിർമിക്കുന്ന ഓഫീസ് കെട്ടിടസമുച്ചയ നിർമാണം അവസാനഘട്ടത്തില്‍. നിലവിലെ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലസൗകര്യം പരിമിതമായതിനാലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഒന്നാംനിലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍, ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രത്യേക ക്യാബിന്, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള വെയിറ്റിംഗ് ഏരിയ, റിക്കാര്‍ഡ് റൂം എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.
പരമ്പരാഗതശൈലിയില്‍ ഓട് മേഞ്ഞാണ് മേല്‍ക്കൂരയുടെ നിർമാണം പൂര്‍ത്തീകരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാര്‍ പറഞ്ഞു.