മകരവിളക്ക് തീർഥാടനം: നെയ്യഭിഷേകത്തിന് തുടക്കമായി
1491490
Wednesday, January 1, 2025 4:19 AM IST
ശബരിമല: മകരവിളക്ക് തീർഥാടനകാലത്തെ നെയ്യഭിഷേകത്തിന് ഇന്നലെ തുടക്കമായി. പുലർച്ചെ 3.30 മുതൽ രാവിലെ ഏഴുവരെയും തുടർന്ന് എട്ടു മുതൽ 11 വരെയുമാണ് നെയ്യഭിഷേക സമയം.
നെയ്യഭിഷേകം നടത്തിയശേഷം ശ്രീകോവിലിൽനിന്ന് ലഭിക്കുന്ന നെയ്യ് പ്രസാദമായി അയ്യപ്പഭക്തർക്കു നൽകും. 19 വരെയാണ് തീർഥാടകർക്ക് നെയ്യഭിഷേകത്തിന് അവസരം ലഭിക്കുന്നത്.
20ന് രാവിലെ നടയടയ്ക്കും. നട തുറന്നശേഷമുള്ള ആദ്യ കളഭാഭിഷേകവും ഇന്നലെ നടന്നു.