പാ​റ​ത്തോ​ട്: സ്‌​നേ​ഹി​ക്കാ​ന്‍ മാ​ത്രം അ​റി​യു​ന്ന ക​ര്‍​ഷ​ക​രു​ടെമേ​ല്‍ ക്രൂ​ര​ത​യു​ടെ ശ​രം തൊ​ടു​ക്കാ​ന്‍ വ​ന്യ​ത​യു​ടെ വി​ല്ലും കു​ല​ച്ചു നി​ല്‍​ക്കു​ന്ന വ​നം​വ​കു​പ്പി​നോ​ട് മാ​നി​ഷാ​ദ അ​ഥ​വാ അ​രു​തേ കാ​ട്ടാ​ളാ എ​ന്നു പ​റ​യാ​ന്‍ ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാ​ഹി​ത്യ​കാ​ര​ന്മാ​രും ക​ലാ​കാ​ര​ന്മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ‌്ട്രീയ നേ​താ​ക്ക​ന്മാ​രും അ​ധി​കാ​രി​ക​ളും ശ​ക്ത​മാ​യി ക​ട​ന്നു​വ​ര​ണ​മെ​ന്ന് ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍.

ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ലാ​സ​ന്ധ്യ - "കൈ​ക്കോ​ട്ടും ചി​ല​ങ്ക​യും' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര്‍​ഷ​ക​ര്‍ ഒ​രു​മി​ച്ചു കൈ​കോ​ര്‍​ത്താ​ല്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു തീ​ര്‍​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​നും ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​കജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

ഇ​ന്നു ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ​ല ക​രി​നി​യ​മ​ങ്ങ​ളും മാ​റ്റി​യെ​ഴു​തി​യേ മ​തി​യാ​കൂ എ​ന്ന് രാ​ഷ്‌ട്രീയ, സാ​മൂ​ഹ്യ നേ​താ​ക്ക​ളോ​ടു പ​റ​യാ​ന്‍ മ​ടി​ക്ക​രു​തെ​ന്നും പ​റ​യു​ന്ന​തി​ന്‍റെ ഫ​ലം ക​ണ്ടു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ര്‍​ഷ​ക​ര്‍ ഒ​രു​മി​ച്ചു നി​ല്‍​ക്കു​മെ​ന്ന് വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ല്‍​കു​ന്ന സ​ന്ധ്യ​യാ​ണ് ഈ ​ക​ലാ​സ​ന്ധ്യ​യെ​ന്നും ന​മു​ക്ക് ഒ​രു​മി​ച്ചു മു​ന്നേ​റാ​മെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​കാ​രി ജ​ന​റാ​ള്‍​മാ​രും ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​കജി​ല്ല സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, റ​വ.​ ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി, ഇ​ന്‍​ഫാം ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍, ഇ​ന്‍​ഫാം സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പൊ​ട്ട​യ്ക്ക​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍,

ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, ഇ​ന്‍​ഫാം ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സ​ണ്ണി അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര, ഇ​ന്‍​ഫാം ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം മാ​ത്യു മാ​മ്പ​റ​മ്പി​ല്‍, ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​യി തെ​ങ്ങും​കു​ടി, ക​ട്ട​പ്പ​ന കാ​ര്‍​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ര്‍ വ​ര്‍​ഗീ​സ് കു​ള​മ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്‍​ഫാം അം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ​കാ​ര്‍​ഷി​ക​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാ​മാ​ണ് കൈ​ക്കോ​ട്ടും ചി​ല​ങ്ക​യും എ​ന്ന ക​ലാ​സ​ന്ധ്യ. കാ​ര്‍​ഷി​ക​ജി​ല്ല​യി​ലെ 12 താ​ലൂ​ക്കു​ക​ളി​ല്‍നി​ന്നു​മു​ള്ള ക​ര്‍​ഷ​ക​രാ​യ ക​ലാ​കാ​ര​ന്മാ​ര്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.