സാങ്കേതികവിദ്യ കുട്ടികൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം: ചിറ്റയം ഗോപകുമാർ
1491804
Thursday, January 2, 2025 4:14 AM IST
പത്തനംതിട്ട: സാങ്കേതികമായ വളർച്ച സമൂഹത്തിന് ഗുണവും ദോഷവും സൃഷ്ടിക്കുമെന്നതിനാൽ കുട്ടികൾ വളരെ ശ്രദ്ധയോടെ മാത്രമേ ഇതു കൈകാര്യം ചെയ്യാവൂവെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും നന്മ നമ്മളിൽനിന്ന് നഷ്ടപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എകെഎസ്ടിയു ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. സൈബർ വിദഗ്ധൻ ബി. ശ്യാംകുമാർ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ പി.കെ. സുശീൽ കുമാർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ,
എസ്എംസി ചെയർമാൻ ബഞ്ചമിൻ, വനിതാ വിഭാഗം കൺവീനർ സന്തോഷ് റാണി, പ്രോഗ്രാം കൺവീനർ ഷൈൻ ലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി തോമസ് എം. ഡേവിഡ്, വൈസ് പ്രസിഡന്റ് ബിനു എസ്. എന്നിവർ പ്രസംഗിച്ചു.