സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി
1491489
Wednesday, January 1, 2025 4:19 AM IST
പെരുന്പെട്ടി: കരിയംപ്ലാവ് എൻഎംഎച്ച്എസ് പ്രഥമാധ്യാപിക ഗ്ലോസി പി. ജോയിയെ സ്കൂട്ടർ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി. കഴിഞ്ഞദിവസം രാവിലെ സ്കൂളിലേക്കു വരുന്പോൾ തീയാടിക്കൽ - വൃന്ദാവനം റോഡിൽ കുന്പളന്താനം തിയറ്റർ കവലയിലാണ് സംഭവം.
റോഡ് കുറുകെ കടന്ന കാട്ടുപന്നി അപ്പോൾ അതുവഴിവന്ന സ്കൂട്ടറിനു നേരേ പാഞ്ഞടുക്കുകയും ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ അധ്യാപികയ്ക്കു സാരമായി പരിക്കേറ്റു. പരിക്കേറ്റ ഗ്ലോസിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.