കോ​ന്നി: അ​രു​വാ​പ്പു​ലം ഐ​ര​വ​ണ്‍ പാ​ല​ത്തി​ന്‍റെ സ്ലാ​ബ് കോ​ൺ​ക്രീ​റ്റ് ആ​രം​ഭി​ച്ചു. 12.25 കോ​ടി രൂ​പ ചെ​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​ി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​രു​വാ​പ്പു​ലം ഭാ​ഗ​ത്തു​ള്ള മൂ​ന്നു തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ലാ​ണു സ്ലാ​ബി​ന്‍റെ കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തി​യാ​യ​ത്. പാ​ല​ത്തി​ന്‍റെ മു​ഴു​വ​ൻ തൂ​ണു​ക​ളു​ടെ​യും നി​ർ​മാ​ണജോ​ലി​ക​ൾ പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പാ​ല​ത്തി​ന് 183.7 മീ​റ്റ​ർ നീ​ള​വും ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ത​യോ​ടും കൂ​ടി 11 മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ന​ദി​ക്കു കു​റു​കെ മൂ​ന്നു സ്പാ​നു​ക​ളും ഇ​രു​ക​ര​ക​ളി​ലു​മാ​യി ആ​റ് ലാ​ൻ​ഡ് സ​പാ​നു​ക​ളു​മാ​ണു​ള്ള​ത്. ഇ​വ​യി​ൽ ഒ​രു ലാ​ൻ​ഡ് സ്പാ​ൻ ഐ​ര​വ​ൺ ഭാ​ഗ​ത്തും അ​ഞ്ച് ലാ​ൻ​ഡ് സ്പാ​നു​ക​ൾ അ​രു​വാ​പ്പു​ലം ഭാ​ഗ​ത്തു​മാ​ണു​ള്ള​ത്. ന​ദി​ക്കു കു​റു​കെയു​ള്ള സ്പാ​നു​ക​ൾ​ക്ക് ആ​ധു​നി​ക രൂ​പ​ക​ല്പ​ന​യാ​ണു​ള്ള​ത്.

ആ​ധു​നി​ക സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ച് ബി​എം ബി​സി ഉ​പ​രി​ത​ല നി​ർ​മാ​ണ​വും ആ​വ​ശ്യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ത്തി​നു​ള്ള സ​മീ​പ​ന​പാ​ത വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​വൃ​ത്തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ കാ​ലാ​വ​ധി ഒ​ന്ന​ര വ​ർ​ഷ​മാ​ണ്.

പാ​ല​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഗ​സ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭൂ ​ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ടപ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2025 വ​സ്തു ഉ​ട​മ​ക​ളു​ടെ പ​ബ്ലി​ക് ഹി​യ​റിം​ഗ് അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ 13നു ​രാ​വി​ലെ 10.30 നു ന​ട​ക്കും.