ഉതിമൂട്ടിൽ മൂന്ന് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു
1491495
Wednesday, January 1, 2025 4:28 AM IST
റാന്നി: ഉതിമൂട് ജംഗ്ഷന് സമീപം മൂന്ന് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. പത്തനംതിട്ടയിൽനിന്ന് റാന്നി റൂട്ടിലേക്ക് പോകുകയായിരുന്ന മുണ്ടക്കയം സ്വദേശിയുടെ ബൈക്കും റാന്നിയിൽനിന്ന് പത്തനംതിട്ട റൂട്ടിലേക്ക് പോകുകയായിരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയുടെ ബൈക്കുംഅതേ റൂട്ടിലേക്ക് പോകുകയായിരുന്ന പുത്തൻപീടിക സ്വദേശിനിയുടെ സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.
മൂന്നു വാഹനങ്ങളിലും ഓരോ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. തഞ്ചാവൂർ സ്വദേശിക്കാണ് കാര്യമായ പരിക്കുകളുള്ളത്. വലതുകാലിന് പരിക്കേറ്റ ആളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചു.
മുണ്ടക്കയം സ്വദേശിക്ക് കൈക്കാണ് പരിക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പുത്തൻപീടിക സ്വദേശിനി പരിക്കുകളോടെ രക്ഷപ്പെട്ടു.