ക്രിസ്മസ് - പുതുവത്സരാഘോഷം നടത്തി
1491803
Thursday, January 2, 2025 4:14 AM IST
പുല്ലാട്: വൈസ്മെന്‍ പുല്ലാട് ടൗണ്‍ ക്ലബ്ബിന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലെ ഹരിതകര്‍മസേനാംഗങ്ങളെയും പഞ്ചായത്തിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും ആദരിച്ചു.
ക്ലബ് പ്രസിഡന്റ് പി.ജി. രഘുനാഥന് നായര്‍ അധ്യക്ഷത വഹിച്ചു. റവ. കെ. പ്രിന്‍സ് ക്രിസ്മസ് സന്ദേശം നല്കി. ഡിസ്ട്രിക് ഗവർണര്‍ സുനില്‍കുമാര്‍, ഫിലിപ്പ് തെങ്ങുംചേരില്‍, മുരളിദാസ് സാഗര്‍, ടി.എസ്. സതീഷ്കുമാര്‍, ഷിബു കുന്നപ്പുഴ, ഡോ. ആര്. കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.