പെരുന്നാൾ
1491494
Wednesday, January 1, 2025 4:28 AM IST
വയലത്തല: മാർ ക്ലീമിസ് ബേത്സിൻ ഓർത്തഡോക്സ് ഇടവകയുടെ 105 -ാമത് പെരുന്നാളിന് വികാരി ഫാ. ജോജി മാത്യു കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് നാലിനു നിലയ്ക്കൽ ഭദ്രാസന ആഭ്യന്തര മിഷന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം.
അഞ്ചിനു വൈകുന്നേരം നവീകരിച്ച കുരിശടി ശുദ്ധീകരണം, സന്ധ്യാനമസ്കാരം, പ്രദക്ഷിണം ശ്ലൈഹിക വാഴ്വ്. ആറിനു രാവിലെ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ദനഹാ ശുശ്രൂഷയും വിശുദ്ധ കുർബാനയും.