ലോഡ് കയറ്റിവന്ന ലോറിയിൽനിന്ന് കരിങ്കല്ല് റോഡിലേക്ക് വീണു
1491347
Tuesday, December 31, 2024 7:02 AM IST
റാന്നി: ലോറിയിൽനിന്നു കരിങ്കല്ല് തിരക്കേറിയ റോഡിലേക്ക് തെറിച്ചു വീണു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ തോട്ടമൺകാവ് ദേവീക്ഷേത്രത്തിനു മുന്നില്‍ ഇന്നലെ രാവിലെയാണ് സംഭവം. അമിതവേഗത്തില്‍ വളവു തിരിഞ്ഞ ടിപ്പര്‍ ലോറിയിൽനിന്നാണ് കരിങ്കല്ല് വീണത്.
സംഭവ സമയത്ത് സ്ഥലത്ത് വാഹനങ്ങളോ, യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമിതഭാരം കയറ്റിയ ടിപ്പര്‍ലോറികള്‍ മതിയായ സുരക്ഷ ഒരുക്കാതെ കല്ലുമായി ടൗണിലൂടെ വേഗത്തിൽ പായുന്നത് നിത്യസംഭവമാണ്. പലപ്പോഴും അപകടം തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്.
അധികഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ മുകളിലേക്ക് കൂമ്പാരംപോലെ മുകളിലേക്ക് കല്ലുകൾ കയറ്റിക്കൊണ്ടുപോകുന്നത് സാധാരണമായിരിക്കുകയാണ്. ഇത് ഒഴിവാക്കാന്‍ അധികൃതര്‍ ഇത്തരം വാഹനങ്ങളെ കൃത്യമായി പരിശോധിക്കുകയാണ് ഏകമാര്‍ഗം.