അനുസ്മരണം നടത്തി
1491491
Wednesday, January 1, 2025 4:19 AM IST
പത്തനംതിട്ട: തങ്ങളുടേതായ തലങ്ങളിൽ നിന്നുകൊണ്ട് മഹത്തായ സംഭാവനകൾ സമൂഹത്തിനു നൽകിയ വ്യക്തിത്വങ്ങളെ കാലം ഒരിക്കലും വിസ്മരിക്കില്ലെന്ന് കെപിസിസി നയ രൂപീകരണസമിതി ചെയർമാൻ ജെ.എസ്. അടൂർ.
പത്തനംതിട്ട പ്രസ്ക്ലബ്ബിന്റെയും പ്രസ്ക്ലബ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ, സംവിധയാകൻ ശ്യാം ബെനഗൽ എന്നിവരെ അനുസ്മരിച്ചു നടത്തിയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിരൂപകൻ ഡോ. മോൻസി വി. ജോൺ, സാഹിത്യകാരൻ അനിൽ വള്ളിക്കോട് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖൻ, വിനോദ് ഇളകൊള്ളൂർ എന്നിവർ പ്രസംഗിച്ചു.