ക്രിസ്മസ് - പുതുവത്സരാഘോഷം
1491505
Wednesday, January 1, 2025 4:30 AM IST
പുല്ലാട്: വരയന്നൂർ സർവോദയ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷവും ഗാനസന്ധ്യയും വായനശാലാ ഗ്രൗണ്ടിൽ നടന്നു. പ്രസിഡന്റ് ഏബഹാം. കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. രാജ്യാന്തര ഭാഷാ പരിശീലകൻ ബിനു കെ. സാം മുഖ്യസന്ദേശം നൽകി.
തിരുവല്ല താലൂക്ക് ലൈബറി കൗൺസിൽ വൈസ് പ്രസിഡന്റ് ജോർജ് തോമസ്, റവ. ജിജു ജോൺ, റവ. ബിനോയ് എം .തര്യൻ, ടി.വി. ലിജു, വായനശാലാ സെക്രട്ടറി കെ.വി. തോമസ് എന്നിവർ പ്രസംഗിച്ചു. പൂവത്തൂർ സെന്റ് പോൾസ് മാർത്തോമ്മ, കുന്നന്താനം സിഎസ്ഐ ഇടവകകളുടെ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.