റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമാകാൻ ഇരുവെള്ളിപ്ര സ്കൂളിലെ കാർത്തിക് റാം
1491497
Wednesday, January 1, 2025 4:28 AM IST
തിരുവല്ല: തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്ക് റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകാൻ അവസരം.
76 ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടക്കുന്ന പരേഡിൽ തിരുമൂലപുരം സെന്റ് തോമസ് സ്കൂൾ വിദ്യാർഥി കാർത്തിക് റാമും ഉണ്ടാകും. എൻസിസി കോട്ടയം ഗ്രൂപ്പിൽ 15 കേരള ബറ്റാലിയൻ എൻസിസി കേഡറ്റാണ് ഒന്പതാം ക്ലാസ് വിദ്യാർഥിയായ കാർത്തിക് റാം.
ചങ്ങനാശേരി വടക്കേതിൽ സുരേഷിന്റെയും ലേഖയുടെയും മകനായ കാർത്തിക് എൻസിസിയുടെ നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പട്ടാള ഉദ്യോഗസ്ഥരുമായിട്ടുള്ള അഭിമുഖങ്ങളിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തിരുന്നു.
2020ലെ റിപ്പബ്ലിക്ദിന പരേഡിൽ ഇതേ സ്കൂളിലെ വിദ്യാർഥി ആർച്ച നന്ദ പങ്കെടുത്തിരുന്നു.
സ്കൂൾ പ്രധാനാധ്യാപകൻ ഷാജി മാത്യു, എൻസിസി എഎൻഒ മെൻസി വർഗീസ് എന്നിവരുടെ പൂർണ പിന്തുണയാണ് കേഡറ്റുകൾക്ക് കരുത്താകുന്നത്.