കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
1491499
Wednesday, January 1, 2025 4:28 AM IST
തിരുവല്ല: കഞ്ചാവുമായി ആസാം സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെത്തുടർന്ന് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആസാം സ്വദേശിയായ നജ്റുൽ ഇസ്ലാം (33) പിടിയിലായത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന കവറിൽനിന്നും 300.74 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാട്ടിൽനിന്നു കഞ്ചാവ് ഇവിടെയെത്തിച്ച് ചില്ലറ വില്പന നടത്തിവരികയായിരുന്നു. പോലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.