ടിപ്പർ ലോറി പിടികൂടി
1491506
Wednesday, January 1, 2025 4:30 AM IST
തിരുവല്ല: അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പർ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ആലുംതുരുത്തി ഡക്ക് ഫാം റോഡിൽ സ്നേഹതീരത്തിനു പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് ലോറി ചെളിമണ്ണ് കയറ്റിവരുന്നതുകണ്ടാണ് എസ്ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചത്.
പരിശോധനയിൽ കൈവശമുള്ള രേഖകൾ അനധികൃതമാണെന്നു കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു.