സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെമുതൽ
1491503
Wednesday, January 1, 2025 4:28 AM IST
പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ജില്ലാ സമ്മേളനം അടൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നാളെയും മറ്റന്നാളുമായി നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ എട്ടിന് പതാക ഉയർത്തൽ, 10.30 ന് ജില്ലാ കൗൺസിൽ. നാലിനു രാവിലെ 9.30ന് അടൂർ കെഎസ്ആർടിസി കോർണറിൽനിന്നു പ്രകടനം. 10.30ന് പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
എംപിമാരായ ആന്റോ ആന്റണി,അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും.
സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധനും വനിതാ സമ്മേളനം സംസ്ഥാന വനിതാ ഫോറം വൈസ് പ്രസിഡന്റ് നദിറ സുരേഷും ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എസ്. മധുസുദനൻ പിള്ള ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻ പിള്ള, ജില്ലാ പ്രസിഡന്റ് എം.എ. ജോൺ, സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, ട്രഷറർ വൈ. റഹീം റാവുത്തർ, കോശി മാണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.