സീനിയർ സോഫ്റ്റ്ബോൾ ടീമിനെ ആൽഫിയും സ്നേഹയും നയിക്കും
1491790
Thursday, January 2, 2025 4:02 AM IST
പത്തനംതിട്ട: ഇന്നു മുതൽ അഞ്ചുവരെ പാലക്കാട് മേഴ്സി കോളജിൽ നടക്കുന്ന 29-ാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പത്തനംതിട്ട ജില്ലാ ടീമിനെ ആൽഫി എം. ബിനു (പുരുഷ വിഭാഗം), സ്നേഹ ശ്രീധർ (വനിത) എന്നിവർ നയിക്കും. അസോസിയേഷൻ സെക്രട്ടറി സുമേഷ് മാത്യു ടീമിനെ പ്രഖ്യാപിച്ചു.
ചടങ്ങിൽ സംസ്ഥാന സോഫ്റ്റ്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വിപിൻ ബാബു, സോഫ്റ്റ്ബോൾ സ്പോർട്സ് കൗൺസിൽ കോച്ച് പി.ബി. കുഞ്ഞുമോൻ, കാതോലിക്കേറ്റ് കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ജിജോ കെ. ജോസഫ്, സോഫ്റ്റ്ബോൾ ഇന്ത്യൻ താരം റിജു വി. റെജി എന്നിവർ പ്രസംഗിച്ചു.
മറ്റ് ടീം അംഗങ്ങൾ - പുരുഷ വിഭാഗം: ആദിത് വിജയ് (വൈസ് ക്യാപ്റ്റൻ), ജോബിൾ ജോസഫ്, അമിത്ത് ബെൻ ജോസഫ്, കെ.എം. സർഫാസ്, അഖിൽ എം.ഒ. നായർ, സജിൻ സജി, പി. പാർഥിപ്, എബൽ യോഹന്നാൻ, സാം ഷിബു, റിതു ചന്ദ്രൻ, അമൽ വിജയ്, ജെറിൻ ബിജു, ആർ. അനീഷ്, പി. ബിജിൻ, ആരോൺ രാജു.
കോച്ച്: പി.ബി. കുഞ്ഞുമോൻ, മാനേജർ: സുമേഷ് മാത്യു. വനിതാ ടീം: ഒ.എസ്. ആവണി (വൈസ് ക്യാപ്റ്റൻ), എം.കെ. ശ്രീരഞ്ജിനി, സ്റ്റെഫി സജി, എൽ.ബി. രേഷ്മ, പി. ആതിര, ജിബി എബി, അക്സ റെജി, എസ്. ആശാമോൾ, എം.ആർ. മീനാക്ഷി, ഡാലിയ ജോൺസൺ, എ.എൻ. ലക്ഷ്മി, അനുമോൾ വർക്കി, അഞ്ജു സാബു, കെ. നാജിയ, നിരഞ്ജന പ്രവീൺ. മാനേജർ: അഖില സുജയ്.