വെങ്ങലശേരി പള്ളിയിൽ സംയുക്ത ആരാധന
1491345
Tuesday, December 31, 2024 7:02 AM IST
മല്ലപ്പള്ളി: 191 വർഷം പിന്നിട്ട മല്ലപ്പള്ളി വെങ്ങലശേരി സുറിയാനി പള്ളി ചരിത്രം ഉണർന്നിരിക്കുന്ന ഐക്യത്തിന്റെ ഇടമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ വെങ്ങലശേരി പള്ളിയിൽ നടന്ന ഓർത്തഡോക്സ് - മാർത്തോമ്മ സംയുക്ത ആരാധനയ്ക്കു നേതൃത്വം നൽകി സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മനുഷ്യൻ അവന്റെ അസ്തിത്വം നിലനിർത്തുവാൻ പാടുപെടേണ്ടി വരുന്ന കാലമാണ് വരാൻ പോകുന്നതെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
റവ. സാജൻ പി. മാത്യു അധ്യക്ഷത വഹിച്ചു. ഫാ. നൈനാൻ വർഗീസ്, കുഞ്ഞുകോശി പോൾ, ചെറിയാൻ ജോൺ, കോശി ടി. ജേക്കബ്, എബിൻ ഏബ്രഹാം പയ്യമ്പള്ളി, ബാബു താഴത്തുമോടയിൽ, റെജി പി. മാത്യു, ബിജു പുറത്തൂടൻ, റയാൻ ലിജിൻ ഐസക്, റോഷ്നി ജോജോ എന്നിവർ പ്രസംഗിച്ചു. സെന്റ് ജോൺസ് ബഥനി ഓർത്തഡോക് വലിയ പള്ളി, മല്ലപ്പള്ളി മാർത്തോമ്മ ഇടവക എന്നിവിടങ്ങളിലെ ഗായകസംഘം ഗാനശുശ്രൂഷ നിർവഹിച്ചു.