കടന്പനാട് സിദ്ധദിനം ആചരിച്ചു
1491792
Thursday, January 2, 2025 4:02 AM IST
കടന്പനാട്: കടന്പനാട് ഗവ. ആയുർവേദ ആശുപത്രി, സിദ്ധ മർമ യൂണിറ്റിന്റെ നേതൃത്വത്തിൽ എട്ടാമത് സിദ്ധദിനാചരണം സംഘടിപ്പിച്ചു. ഒരാഴ്ചയായി നടന്നുവരുന്ന പരിപാടികളുടെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ രോഗപ്രതിരോധത്തിന് ആയിട്ടുള്ള പ്രാണ പ്രോജക്ട് ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. ശ്രീകുമാർ നിർവഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഫിനാ അസീസ് ഫുഡ് ഫെസ്റ്റ് വിജയികൾക്ക് സമ്മാനം നൽകി.
വാർഡ് മെംബർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്ഓഫീസര് ഡോ. ആർ. കൃഷ്ണകുമാർ, ഡോ. ബി. അനുപമ തുടങ്ങിയവർ പ്രസംഗിച്ചു.