പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിന തടവ്
1491500
Wednesday, January 1, 2025 4:28 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും. വള്ളിക്കോട് ഞക്കുനിലം തലയിറ പടിപ്പുരപ്പാട്ട് വീട്ടിൽ രാജേഷിനെയാണ് ( 49) അടൂർ അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത് ആറുവർഷം കഠിന തടവും 11,000 രൂപ പിഴയും ശിക്ഷിച്ചത്.
2023 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ പോകാൻ വാഹനം കാത്തുനിന്ന അതിജീവതയുടെ കൈയിൽ കടന്നുപിടിച്ച് ആക്രമിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി.