പ്രഥമ ശുശ്രൂഷാ കിറ്റുകളും ശുചീകരണ ഉപകരണങ്ങളും വിതരണം ചെയ്തു
1491805
Thursday, January 2, 2025 4:14 AM IST
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ15 സ്കൂളുകൾക്കും ഫസ്റ്റ് എയ്ഡ് കിറ്റും ശുചീകരണ സാധനങ്ങളും നൽകി. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ വിതരണം ചെയ്തത്. പൊങ്ങലടി എസ്വി ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് റാഹേൽ, സ്ഥിരം സമിതി ചെയർമാന്മാരായ വി.പി. വിദ്യാധരപണിക്കർ, പ്രിയ ജ്യോതികുമാർ, അംഗങ്ങളായ രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, സെക്രട്ടറി സി.എസ്. കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ചു, വിഇഒ രതീഷ്, ജെഎച്ച്ഐ അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.