5.75 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
1490932
Monday, December 30, 2024 4:38 AM IST
പത്തനംതിട്ട: 5.75 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കോന്നി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. മധ്യപ്രദേശ് സ്വദേശി അവ്ലിന്ത് സിംഗാണ് (24) അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോന്നി കൊല്ലന്പടിയില്നിന്നു യുവാവ് ഞായറാഴ്ച പിടിയിലായത്.
മുഷിഞ്ഞ തുണികള്‍ നിറച്ച ബാഗിന്റെ മധ്യഅറയില്‍ മാസ്കിംഗ് ടേപ്പ് കൊണ്ട് ചുറ്റിക്കെട്ടിയ മൂന്നു പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കോന്നി ഡിവൈഎസ്പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍ കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത്, എസ്ഐ വിമല്‍ രംഗനാഥ്, പ്രോബേഷന്‍ എസ്ഐ ദീപക്, എസ്സിപിഒമാരായ അല്‍സാം, സൈഫുദ്ദീന് എന്നിവര്‍ക്കൊപ്പം ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.