കടമ്മനിട്ട പള്ളി തിരുനാളിനു കൊടിയേറി
1490931
Monday, December 30, 2024 4:38 AM IST
കടമ്മനിട്ട: സെന്റ് ജോണ്‍സ് മലങ്കര സുറിയാനി കാത്തോലിക്കാ പള്ളിയിൽ തിരുനാളിനു തുടക്കം കുറിച്ച് പത്തനംതിട്ട ഭദ്രാസന വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ കൊടിയേറ്റി. കലാസന്ധ്യ ഫാ. റോയ് എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വര്‍ഗീസ് വിളയില്‍ അധ്യക്ഷത വഹിച്ചു.
ഇന്നു വൈകുന്നേരം 4.30ന് കുര്‍ബാന. നാളെ വൈകുന്നേരം ദിവ്യകാരുണ്യ ആരാധന, പുതുവത്സര വിശുദ്ധ കുര്‍ബാന. ജനുവരി ഒന്നിന് വൈകുന്നേരം 4.30ന് കുര്‍ബാനയ്ക്ക് ഫാ. ബിനോയ് മാത്യു കാര്‍മികത്വം വഹിക്കും.
ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ഫാ. സിറിയക് വെച്ചൂര്കരോട്ട് വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. നാലിന് ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തില്‍ മരിയന്‍ ധ്യാനം. എല്ലാദിവസവും വൈകുന്നേരം കുര്ബാനയെത്തുടര്ന്നാണ് ധ്യാനം.
അഞ്ചിനു രാവിലെ പത്തനംതിട്ട ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 5.30 ന് സന്ധ്യാനമസ്കാരവും ആഘോഷമായ തിരുനാള്‍ റാസയും. പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് തിരുനാള്‍ സന്ദേശം നല്‍കും.
ഏഴിനു രാവിലെ 6.45ന് പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ആദ്യകുര്‍ബാന സ്വീകരണം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക്.