മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെരുന്നാള്‍
1490930
Monday, December 30, 2024 4:38 AM IST
പത്തനംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മാര്‍ സ്തേഫാനോസ് സഹദയുടെ ഓര്‍മപ്പെരുന്നാള്‍ ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കും. പെരുന്നാളിന് മലങ്കര ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
ഏഴിനു വൈകുന്നേരം 5.30ന് സന്ധ്യാനമസ്കാരത്തിനുശേഷം പ്രദക്ഷിണം പള്ളിയില്‍നിന്ന് ആരംഭിച്ച് സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍വഴി ടൗണ്‍ ചുറ്റി കോളജ് റോഡുവഴി പള്ളിയില്‍ എത്തിച്ചേര്‍ന്ന് ധൂപപ്രാര്‍ഥനയ്ക്കുശേഷം വാദ്യമേളങ്ങളുടെ ഡിസ്പ്ലേയും തുടര്‍ന്ന് ആകാശ ദീപക്കാഴ്ച.
എട്ടിനു രാവിലെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്‍ബാനയും പ്രദക്ഷിണവും, ശ്ലൈഹിക വാഴ്വും ആശീര്‍വാദവും നേര്‍ച്ച വിളമ്പും തുടര്‍ന്ന് കൊടിയിറക്കും.