സർവേയും ബോധവത്കരണവും നടത്തി
1490728
Sunday, December 29, 2024 4:44 AM IST
കോന്നി: അമൃത വൊക്കേഷൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച് നൂറ് വീടുകളിൽ സർവേയും ബോധവത്കരണവും നടത്തി.
സൗഖ്യം സദാ കാന്പയ്നിലൂടെ മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള കലണ്ടറും വിതരണം ചെയ്തു. ഡ്രഗ് ഇൻസ്പെക്ടർ ശരത് കുമാർ, ഡോ. മൻസു സൂസൻ ജോജി എന്നിവർ ക്ലാസുകൾ നയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയശ്രീ ജി. നായർ ക്യാമ്പിന് നേതൃത്വം നൽകി.
വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ നടന്നുവന്ന എൻഎസ്എസ് ക്യാമ്പിനും സമാപനമായി.