മുക്കൂര്‍ പള്ളിയിൽ തിരുനാൾ
1490726
Sunday, December 29, 2024 4:44 AM IST
മുക്കൂര്‍: മുക്കൂര്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇടവകത്തിരുനാളിനു കൊടിയേറി. ഇന്നു രാവിലെ എട്ടിന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം. തുടര്‍ന്ന് പ്രഭാത പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും. രാത്രി ഏഴിന് ഭക്തസംഘടനകളുടെ വാര്‍ഷിക യോഗത്തിൽ ഫാ. ഫിലിപ്പ് വട്ടമറ്റം അധ്യക്ഷത വഹിക്കും.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയും യൗസേപ്പ് പിതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും. വൈകുന്നേരം 6.30ന് തെക്കേ കുരിശടിയില്‍ സന്ധ്യാപ്രാർഥന. ഫാ. എല്‍ദോ മോഴശേരില് സന്ദേശം നല്‍കും. 7.30ന് റാസ. ഫാ. ജസ്റ്റിന് ഓലിക്കല്‍ കാര്‍മികത്വം വഹിക്കും. ഒന്‍പതിന് സമാപനാശീര്‍വാദം.
പ്രധാന തിരുനാള്‍ ദിനമായ 31നു രാവിലെ 8.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. റവ. ഡോ. തോമസുകുട്ടി പതിനെട്ടില്‍ കാർമികത്വം വഹിക്കും. 11ന് മുക്കൂര്‍ കുരിശടിയിലേക്ക് പ്രദക്ഷിണം, സെമിത്തേരിയില്‍ പ്രാര്‍ഥന, സമാപനാശീര്‍വാദം, സ്നേഹവിരുന്ന്. രാത്രി 9.30-ന് വിശുദ്ധ കുര്‍ബാന.
തിരുനാര് കര്‍മങ്ങള്‍ക്ക് വികാരി ഫാ. കുര്യന് കിഴക്കേക്കര, ട്രസ്റ്റി ഷിബു ഏബ്രഹാം പുന്നത്താനത്തില്‍, സെക്രട്ടറി ജോസുകുട്ടി കുര്യന് കല്ലുപുരയില്‍, കണ്‍വീനര്‍ ഷാജി തേരടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.