പ​ത്ത​നം​തി​ട്ട: നാ​ളെ ആ​രം​ഭി​ക്കു​ന്ന മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍.​ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന അ​വ​ലോ​ക​ന ​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ക്കു​റി മ​ണ്ഡ​ല​കാ​ല​ത്ത് 32,79,761 പേ​രാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത്. 5,73,276 പേ​ര്‍ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി​യും 75,562 പേ​ര്‍ കാ​ന​ന​പാ​ത​യി​ലൂ​ടെ​യും. സം​സ്ഥാ​ന ​സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ര്‍​ന്ന് ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ച് പ​രാ​തി​ര​ഹി​ത തീ​ര്‍​ഥാ​ട​നം ഉ​റ​പ്പാ​ക്കി.

മ​ക​ര​വി​ള​ക്കി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ജ​നു​വ​രി 12ന് ​പ​ന്ത​ള​ത്ത് തു​ട​ങ്ങും.
ഘോ​ഷ​യാ​ത്ര ക​ട​ന്നു​വ​രു​ന്ന പാ​ത​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. അ​പ​ക​ട​ക​ര​മാ​യ മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റ​ണം. വ​ഴി​വി​ള​ക്കു​ക​ള്‍ ഉ​റ​പ്പാ​ക്ക​ണം. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ദാ​ഹജ​ല​വും ല​ഭ്യ​മാ​ക്ക​ണം.

പാ​ത​യി​ലെ ആ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ള്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്ക​ണം. വ​ന്യ​മൃ​ഗ​ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പ് പ്ര​ത്യേ​ക ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ക്ക​ണം. തി​രി​കെ​യു​ള്ള യാ​ത്ര​യി​ലും സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം.

ജ​നു​വ​രി 12,13,14 തീ​യ​തി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക് പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സ് പ്ര​ത്യേ​കം പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു വ​കു​പ്പു​ക​ളു​ടെയും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്ക​ണം. മ​ക​ര​വി​ള​ക്ക് വ്യൂ ​പോ​യി​ന്‍റു​ക​ളി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

പ​മ്പ​യി​ല്‍ സ്പോ​ട്ട് ബു​ക്കിം​ഗി​നാ​യി നി​ല​വി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഏ​ഴ് കൗ​ണ്ട​റു​ക​ള്‍ പത്താ​യി ഉ​യ​ര്‍​ത്തും. 60 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​കം കൗ​ണ്ട​ര്‍ ക്ര​മീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ര​ണ​നി​ര​ക്കി​ൽ കു​റ​വ്

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ര​ണ​നി​ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ തീ​ര്‍​ഥാ​ട​ന​കാ​ല​മാ​ണ് ഈ ​വ​ര്‍​ഷ​ത്തേ​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. മ​ക​ര​വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ഗിക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ന്നേ​ദി​വ​സം പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക സി​പി​ആ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

എം​എ​ല്‍​എമാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, അം​ഗ​ങ്ങ​ളാ​യ ജി. ​സു​ന്ദ​രേ​ശ​ന്‍, എ. ​അ​ജി​കു​മാ​ര്‍, എ​ഡി​ജി​പി എ​സ്. ശ്രീ​ജിത്ത്, ജി​ല്ലാ കള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ര്‍, ശ​ബ​രി​മ​ല എ​ഡി​എം ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍,

ദേ​വ​സ്വം ക​മ്മീഷ​ണ​ര്‍ സി.വി. പ്ര​കാ​ശ്, എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ മു​ര​ഹ​രി ബാ​ബു, ദേ​വ​സ്വം പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ ര​ഞ്ജി​ത്ത് ശേ​ഖ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.