4.5 ലിറ്റർ വിദേശമദ്യവുമായി സന്നിധാനത്ത് ഹോട്ടൽ തൊഴിലാളി പിടിയിൽ
1490720
Sunday, December 29, 2024 4:33 AM IST
പത്തനംതിട്ട: സന്നിധാനത്ത് എൻഎസ്എസ് ബിൽഡിംഗിനു സമീപം ശാസ്താ ഹോട്ടലിന്റെ പരിസരത്തെ ടെൻഡിൽ വച്ച് ഈ ഹോട്ടലിലെ തൊഴിലാളിയിൽനിന്നു നാലര ലിറ്റർ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു.
കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി കിഴക്കേതൊടി പ്ലാവിൽതൊടി ബിജുവിനെ (51) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ ഓച്ചിറ മേമന നാടലയ്ക്കൽ വടക്കതിൽ വീട്ടിലാണ് താമസം. വർഷങ്ങളായി ഈ ഹോട്ടലിൽ ഇയാൾ ജോലിചെയ്തുവരികയാണ്.