യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
1490719
Sunday, December 29, 2024 4:33 AM IST
തിരുവല്ല: വിവാഹമോചിതയായ യുവതിയെ വിവാഹവാഗ്ദാനം നല്കി ബലാത്സംഗത്തിന് വിധേയയാക്കിയ കേസിൽ യുവാവിനെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല മുത്തൂർ പുതുപ്പറമ്പിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് (27) അറസ്റ്റിലായത്.
തിരുവല്ലയിൽവച്ച് പരിചയത്തിലായ ചാലക്കുടി സ്വദേശിനി 27 കാരിയെയാണ് ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് യുവതി ഗർഭിണിയായി. ഒക്ടോബർ 17 ന് യുവതി നൽകിയ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ് ഉണ്ണിക്കൃഷ്ണനെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി.