കാട്ടുപന്നിയെ വെടിവച്ചു
1490718
Sunday, December 29, 2024 4:33 AM IST
കവിയൂർ: കവിയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നെല്ലിമല തറകുന്നിൽ ഗിരിജ അനിയന്റെ പുരയിടത്തിൽ കൃഷിനാശമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. പഞ്ചായത്ത് നിയമിച്ച ഷൂട്ടർമാരായ ജോസ് പ്രകാശ്, സിനീത് കരുണാകരൻ, ഷിജു, ജോജോ മാത്യു എന്നിവരാണ് വെടിവച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാർ, വാർഡ് മെംബർ റെച്ചൽ വി. മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ ശാസ്ത്രീയമായ രീതിയിൽ മറവ് ചെയ്തു.