കല ഉള്ളിടത്ത് കലാപമുണ്ടാകില്ല: കൈതപ്രം
1490717
Sunday, December 29, 2024 4:33 AM IST
കോന്നി: കല ഉള്ളിടത്ത് കലാപം ഉണ്ടാകില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. കോന്നി നിയോജക മണ്ഡലത്തിലെ നൃത്ത അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ദേവാങ്കണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്ററുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വൈസ് ചെയർമാൻ എസ്. സന്തോഷ് കുമാർ, ബിനുമോൻ ഗോവിന്ദൻ, ജി. ശ്രീകുമാർ, ബിനു കെ. സാം, അനു വി. സുദേവ്, ഡോ. ഹരിദാസ്, ഗായിക പാർവതി ജഗീഷ്, സംഗീതസംവിധായകൻ ജിജോ ചേരിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ആനന്ദവല്ലിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ അനുസ്മരണവും ഇതോടനുബന്ധിച്ച് നടന്നു.