തുമ്പമൺ വൈഎംസിഎയുടെ മാനവമൈത്രീ സംഗമവും ക്രിസ്മസ് ആഘോഷവും നാളെ
1490716
Sunday, December 29, 2024 4:33 AM IST
തുന്പമൺ: വൈഎംസിഎയുടെ നേതൃത്വത്തിൽ മാനവ മൈത്രി സംഗമവും കുടുംബസംഗമവും ക്രിസ്മസ്, പുതുവത്സര ആഘോഷവും നാളെ വൈകുന്നേരം അഞ്ചുമുതൽ വൈഎംസിഎ സ്റ്റേഡിയത്തിൽ നടക്കും. അഞ്ചിനു സ്തോത്ര ശുശ്രൂഷ, 5.30 ന് മഹനീയം ബീറ്റ്സ് പന്തളം അവതരിപ്പിക്കുന്ന ഗാനസന്ധ്യ.
ഏഴിനു മാനവമൈത്രി സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിക്കും.
വൈഎംസിഎ സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ മുഖ്യാതിഥി ആയിരിക്കും. തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയ വികാരി ഫാ. ജിജി സാമുവേൽ അനുഗ്രഹ സന്ദേശം നൽകും . തുമ്പമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. വർഗീസ് സ്നേഹദീപം തെളിക്കും. ട്രഷറർ വി.ടി. ഡേവിഡ് മാനവമൈത്രി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.