‘ബേത്ലഹേം നൈറ്റ് -2024’ ക്രിസ്മസ് ആഘോഷം
1490715
Sunday, December 29, 2024 4:33 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖല ക്രിസ്മസ് പുതുവത്സര കുടുംബസംഗമം (ബേത്ലഹേം നൈറ്റ്-2024) തിരുവല്ല സെന്റ് ജോൺസ് സ്ക്വയറിൽ നടന്നു.
തിരുവല്ല ഡിവൈഎസ്പി എസ്. അർഷാദ് ഉദ്ഘാടനം ചെയ്തു. എംസിഎ പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു.
വൈദീക ജില്ലാ വികാരി ഫാ. മാത്യു പുനക്കുളം അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത പ്രൊക്യുറേറ്റർ റവ .ഡോ. തോമസ് പാറയ്ക്കൽ, പുഷ്പഗിരി മെഡിസിറ്റി ഡയറകടർ ഫാ.എബി വടക്കുംതല, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രസംഗിച്ചു.
സൗജന്യമായി തുണിത്തരങ്ങൾ വിതരണം ചെയ്യുന്ന ക്ലോത്ത് ബാങ്ക് , മിഷൻ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം സഭാതല പ്രസിഡന്റ് മോനു ജോസഫ് നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് ഷിബു ചുങ്കത്തിൽ മാസിക പ്രകാശനം ചെയതു. വിവിധ ഗ്രൂപ്പുകളുടെ കലാദൃശ്യാവിഷ്കാരം ഉൾപ്പെടെ വിവിധ വർണാഭമായ കലാപരിപാടികൾ അരങ്ങേറി.