എസ്. ശുഹൈബ് റിപ്പബ്ലിക്ദിന പരേഡിലേക്ക്
1490714
Sunday, December 29, 2024 4:33 AM IST
പത്തനംതിട്ട: ഡൽഹിയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിലേക്ക് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ മൂന്നാം വർഷ രസതന്ത്ര വിദ്യാർഥിയും 14 കേരള ബറ്റാലിയൻ എൻസിസി കേഡറ്റുമായ അണ്ടർ ഓഫീസർ എസ്. ശുഹൈബ് തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പതിനൊന്നോളം ക്യാമ്പുകളിൽനിന്നാണ് എൻസിസിയുടെ കേരള ആൻഡ് ലക്ഷദ്വീപ് ടീമിന്റെ ഭാഗമായി പ്രൈം മിനിസ്റ്റർ റാലിയിൽ പങ്കെടുക്കുവാൻ ശുഹൈബ് അർഹത നേടിയത്.
എൻസിസിയുടെ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനു കീഴിലുള്ള 50,000 ത്തോളം എന്സിസികളിൽനിന്നാണ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് 174 അംഗ ടീമിനെ തെരഞ്ഞെടുത്തത്. അടൂർ കൊച്ചുവിളയിൽ സാലിയുടെയും സുനിതയുടെയും മകനാണ് ശുഹൈബ്.