സർവകക്ഷി അനുസ്മരണവും മൗനജാഥയും നടത്തി
1490713
Sunday, December 29, 2024 4:33 AM IST
പത്തനംതിട്ട: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഡിസിസി നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ മൗനജാഥയും സര്‍വകക്ഷി യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടത്തിയ അനുശോചന യോഗത്തില്‍ മുന്‍സിപ്പില്‍ ചെയര്മാന് സക്കീര്‍ ഹുസൈന് അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ രാഷ്ട്രീയ നേതാക്കളായ ടി.എം. ഹമീദ്, ജോര്‍ജ് വർഗീസ്, ഏബ്രഹാം കലമണ്ണില്‍, ബി. ഹരിദാസ്, സനോജ് മേമന, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, എ. ഷംസുദീന്‍, തോപ്പില്‍ ഗോപകുമാര്‍, റിങ്കു ചെറിയാന്, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, പഴകുളം ശിവദാസന്‍, ജോണ്സണ് വിളവിനാല്‍, സുനില്‍ എസ്. ലാല്‍, റോഷന് നായര്‍, എസ്.വി. പ്രസന്നകുമാര്‍, എലിസബത്ത് അബു, ജെറി മാത്യു സാം തുടങ്ങിയവർ പ്രസംഗിച്ചു.
മല്ലപ്പള്ളി: കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണം കെപിസിസി മുൻ നിർവാഹകസമതി അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, പി.ജി. ദിലീപ് കുമാർ, കീഴ്വായ്പൂര് ശിവരാജൻ, സജു മാത്യു, എം.കെ. സുബാഷ്കുമാർ, റെജി പമ്പഴ, മണിരാജ് പുന്നിലം, ലിൻസൺ പാറോലിക്കൽ, കെ. ജി. സാബു, മോഹനൻ കോടമല, കൃഷ്ണൻകുട്ടി മുള്ളൻകുഴി, കെ.പി. സെൽവകുമാർ, സിന്ധു സുബാഷ്, ലിബിൻ വടക്കേടത്ത്, മിഥുൻ കെ. ദാസ് എന്നിവർ പ്രസംഗിച്ചു.