ഇടയാറന്മുളയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവും കുടുംബസംഗമവും നാളെ
1490383
Saturday, December 28, 2024 4:28 AM IST
ഇടയാറന്മുള: വൈഎംസിഎയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷവും, കുടുംബസംഗമവും ഡിസംബര്‍ നാളെ വൈകുന്നേരം ആറിന് ഇടയാറന്മുള വൈഎംസിഎ ഹാളില്‍ നടക്കും. വൈഎംസിഎ ദേശീയ ട്രഷറാര്‍ റെജി ജോര്‍ജ് ഇടയാറന്മുള ഉദ്ഘാടനം ചെയ്യും. മലങ്കര മാര്‍ത്തോമ്മ സഭ സെക്രട്ടറി റവ. എബി ടി. മാമ്മന്‍ മുഖ്യാതിഥിയായിരിക്കും.
മാര്‍ത്തോമ്മ ചര്‍ച്ച് അനിമേഷന്‍ സെന്റര്‍ തിരുവല്ല ഡയറക്ടര്‍ റവ. റെന്‍സി തോമസ് ജോര്‍ജ് പുതുവത്സര കുടുംബ സന്ദേശം നല്‍കും.
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി, കോഴഞ്ചേരി സബ് റീജിയന് ചെയര്മാന് ജോസ് മാത്യൂസ്, റോണി എം. ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും. എഡ്യൂകെയര്‍ വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്യും. വൈഎംസിഎ പ്രസിഡന്റ് രാജന് മുട്ടോണ്‍ അധ്യക്ഷത വഹിക്കും.