തന്ത്രി മണ്ഡലം സംസ്ഥാന സമ്മേളനവും കുടുംബസംഗമവും നാളെ
1490382
Saturday, December 28, 2024 4:28 AM IST
പത്തനംതിട്ട: അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബസംഗമവും നാളെ തിരുവല്ല കാവുംഭാഗം ആനന്ദ് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 7.45ന് ശ്രീവല്ലഭക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍നിന്ന് ധര്‍മരക്ഷാ വിളംബര ഘോഷയാത്രയും ദീപപ്രയാണവും ആരംഭിക്കും. ഒമ്പതിന് സമ്മേളന നഗരിയില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. നീലമന വി.ആര്. നമ്പൂതിരി പതാക ഉയര്‍ത്തും. 9.30ന് എന്‍. ശ്രീപ്രഭയുടെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്.
10ന് ചേരുന്ന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. പ്രഫ. നീലമന വി.ആര്. നമ്പൂതിരി അധ്യക്ഷത വഹിക്കും. സ്വാമി നിര്‍വിണാനന്ദ ഭദ്രദീപം ജ്വലിപ്പിക്കും. ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരി, അക്കീരമണ്‍ കാളിദാസ ഭട്ടതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണവും ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണവും നടത്തും.
വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെ ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കി ആദരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ശ്രീവൽ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര കളിയോടെ ചടങ്ങുകള്‍ സമാപിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് പോറ്റി, ജനറല്‍ കണ്‍വീനര്‍ ദീലീപന്‍ നാരായണന് നമ്പൂതിരി, ജോയിന്റ് കണ്‍വീനര്‍ ലാല്‍പ്രസാദ് ഭട്ടതിരി, ആറ്റുപുറത്തില്ലം വിഷ്ണു നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.