പീഡനക്കേസ് പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
1490381
Saturday, December 28, 2024 4:28 AM IST
പത്തനംതിട്ട: മാനസിക വൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും പിഴയും. അടൂര്‍ പന്നിവിഴ മഞ്ജു ഭവനിൽ രഞ്ജിത്തിനെയാണ് (44) പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍സ് ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണന് ശിക്ഷിച്ചത്.
പ്രതി ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക യുവതിക്ക് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. അടൂര്‍ പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. മനോജ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി. എസ്. ദിനരാജാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. ബിന്നി ഹാജരായി.