വെങ്ങലശേരി പള്ളിയില്‍ സംയുക്ത ആരാധന നാളെ
1490380
Saturday, December 28, 2024 4:26 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി പ്രദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയമായ വെങ്ങലശേരി പള്ളിയില്‍ പുതുവത്സരത്തോടനുബന്ധിച്ച് നാളെ 3.30ന് ഓര്‍ത്തഡോക്സ് - മാര്‍ത്തോമ്മ സംയുക്ത ആരാധന നടക്കും. ഓര്‍ത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും. ഫാ.നൈനാന് വര്‍ഗീസ്, റവ. സാജന് പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്കും തുല്യാവകാശമുള്ള കേരളത്തിലെ അഞ്ചു ദേവാലയങ്ങളില്‍ ഒന്നാണ് 190 വര്‍ഷം പൂര്‍ത്തിയായ വെങ്ങലശേരി പള്ളിയെന്ന് സെക്രട്ടറിമാരായ കുഞ്ഞുകോശി പോള്‍, ഡോ. ജേക്കബ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.