നിരവ് സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍
1490378
Saturday, December 28, 2024 4:26 AM IST
നിരവ്: നിരവ് സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ജനുവരി മൂന്നു മുതല്‍ ആറുവരെ ആഘോഷിക്കും.
മൂന്നിനു വൈകുന്നേരം 4.45നു തിരുനാള്‍ കൊടിയേറ്റ് - വികാരി ഫാ. ജോസഫ് വള്ളിയംതടത്തില് സിഎംഎഫ്. വിശുദ്ധ കുര്‍ബാന- പ്രസംഗം- കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളി വികാരി ഫാ. മാത്യു കല്ലറയ്ക്കല്‍. ലദീഞ്ഞ്- ഫാ. പോള്‍സണ്‍ കുന്നത്ത് സിഎംഎഫ്. നാലിന് വൈകുന്നേരം 4.45ന് വിശുദ്ധ കുര്‍ബാന, പ്രസംഗം- തുലാപ്പള്ളി മാര്‍ത്തോമ്മാ ശ്ലീഹ പള്ളി വികാരി ഫാ. ജോസ് തട്ടാംപറമ്പില്‍.
പ്രദക്ഷിണം- ക്ലാരറ്റ് വില്ല സുപ്പീരിയര്‍ ഫാ. ബിനു കിഴക്കേ ഇളംതോട്ടം സിഎംഎഫ്. പ്രസംഗം -കീച്ചാല്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളി വികാരി ഫാ. രഞ്ജിത്ത് ആലുങ്കല്‍.
അഞ്ചിനു രാവിലെ 7.30നു രൂപം വാഴ്ത്തല്‍, കഴുന്നെടുക്കല്‍. പത്തിന് വിശുദ്ധ കുര്‍ബാന- ഫാ. ജോസ്മോന് പെരുവാച്ചിറ സിഎംഎഫ്. തിരുനാള്‍ സന്ദേശം- കുറവിലങ്ങാട് ക്ലാരറ്റ്ഭവന്‍ സൂപ്പീരിയര്‍ ഫാ. തോമസ് പൈങ്ങോട്ട് സിഎംഎഫ്.
പ്രദക്ഷിണം വാഴ്വ് - കൊല്ലമുള ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ബര്‍സാര്‍ ഫാ. ആല്ബിന് കുരുവന്‍മാക്കല്‍ സിഎംഎഫ്. സ്നേഹവിരുന്ന്. ആറിനു രാവിലെ 6.30നു പരേതര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാന - ക്ലാരറ്റുവില്ലയിലെ വൈദികര്‍. തുടർന്ന് സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്.