ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1490377
Saturday, December 28, 2024 4:26 AM IST
റാന്നി: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് യുവൈവ് മരിച്ചു. ചെറുകോല്‍പ്പുഴ വലിയോട്ടില്‍ മഹേഷാണ് (40) മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം 3.ന് റാന്നി - കോഴഞ്ചേരി റോഡില്‍ ആയിക്കല്‍ പടിക്ക് സമീപം പോസ്റ്റിലിടിച്ചാണ് മരണപ്പെട്ടത്.
റാന്നിയിലേക്കു വരുന്ന വഴിയാണ് അപകടം. അവിവാഹിതനാണ്. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറാണ്. പോലീസ് നടപടികള്‍ സ്വീകരിച്ചു.