അപകടകാരണം അശ്രദ്ധ; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍
1490376
Saturday, December 28, 2024 4:26 AM IST
കോഴഞ്ചേരി: പുല്ലാട്ട് അപകടത്തിനുകാരണമായ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിതുര തൊളിക്കോട് താന്നിമൂട്ടില്‍ തടത്തരികത്തുവീട്ടില്‍ നിജിലാല്‍ രാജിനെയാണ് (40) കോയിപ്രം പോലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
മനഃപൂര്‍വം അല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ്കുമാര്‍ പറഞ്ഞു.
ബസില്‍വച്ച് യാത്രക്കാരുമായി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നിയന്ത്രണംവിട്ട് കനാല്‍ പാലത്തില്‍ തട്ടിയാണ് എതിര്‍ദിശയില്‍നിന്നു വന്ന കാറില്‍ ഇടിച്ചുകയറിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.